Categories
latest news

2024-ലും മോദി തന്നെ… 53 ശതമാനം മോദി, രാഹുല്‍ 9 ശതമാനം…എന്നാല്‍ എന്‍.ഡി.എ.ക്ക് സീറ്റ് കുറയും, യു.പി.എ.ക്ക് കൂടും

രാജ്യത്തെ അഗാധമായി ബാധിച്ച ഒരു പാട് പ്രതിസന്ധികള്‍ക്കിടയിലും പോപ്പുലര്‍ നേതാവ് നരേന്ദ്രമോദി തന്നെ, 2024-ലും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്ന് പ്രവചനം. മാധ്യമസ്ഥാപനമായ ഇന്‍ഡ്യ ടുഡേ സി-വോട്ടര്‍ എന്ന ടീമുമായി ചേര്‍ന്ന് മൂഡ് ഓഫ് നാഷന്‍ എന്ന സര്‍വ്വയിലാണ് ഈ ഫലം ഉള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേര്‍ നരേന്ദ്രമോദി തന്നെ 2024-ല്‍ പ്രധാനമന്ത്രിയാകും എന്ന് പ്രവചിച്ചപ്പോള്‍ വെറും 9 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പട്ടത്. അരവിന്ദ് കെജരിവാളിനെ ഏഴ് ശതമാനം പേര്‍ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നു. 40 ശതമാനം പേര്‍ കോണ്‍ഗ്രസിനെ മുഖ്യപ്രതിപക്ഷത്തിന്റെ റോളില്‍ ഫലപ്രദമെന്ന് അംഗീകരിക്കുന്നു. 34 ശതമാനം പേര്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന ഇമേജ് ഈവര്‍ഷം ആഗസ്റ്റ് ആയപ്പോള്‍ ഇടിയുകയാണ് ചെയ്തതെന്ന് സര്‍വ്വേ ഫലം പറയുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതുള്‍പ്പെടെ ഇതിന് കാരണമായിരിക്കാം.
എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നയിക്കുന്ന എന്‍ഡിഎക്ക് സീറ്റ് കുറയും-286 സീറ്റ് ആണ് പ്രവചനം. യു.പി.എ.ക്ക് 146 സീറ്റ് വരെ കിട്ടും. മറ്റുള്ളവര്‍ക്ക് 111 സീറ്റു വരെയും കിട്ടും.

വോട്ടു ശതമാനം നോക്കിയാല്‍ എന്‍ഡിഎക്ക് 41, യു.പി.എ.ക്ക് 28 എന്നിങ്ങനെയായിരിക്കാനിടയുണ്ട്. മറ്റുള്ളവര്‍ക്ക് 31 ശതമാനം വോട്ടു വിഹിതമുണ്ടാവും.
അതായത് എന്‍ഡിഎക്കെതിരെ വലിയ പ്രതിപക്ഷ ഐക്യം ഉണ്ടായാല്‍ ഭരണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താനാവുമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. സംയുക്ത പ്രതിപക്ഷത്തിന് വലിയ സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്.
കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ഗാന്ധിയാണെന്ന് 23 ശതമാനം പേര്‍ വിലയിരുത്തുന്നു. ഏറ്റവും രസകരമായ കാര്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ടി നേതൃനിരയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും 16 ശതമാനം പേര്‍ അദ്ദേഹത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയുണ്ടെന്ന് കരുതുന്നു. തൊട്ടു പിറകില്‍ സച്ചിന്‍ പൈലറ്റാണ്-14 ശതമാനം പേര്‍ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നു. പ്രിയങ്ക ഗാന്ധിക്കാവട്ടെ വെറും ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് തലപ്പത്ത് വരാന്‍ യോഗ്യതയുണ്ടെന്ന് കരുതുന്നത്.

thepoliticaleditor
Spread the love
English Summary: 53 percent want Narendra Modi to be PM in 2024

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick