Categories
latest news

രാജിവെക്കാതെ പ്രധാനമന്ത്രിയും പ്രസിഡന്റും : ശ്രീലങ്കയിൽ കലാപം രൂക്ഷമാകുന്നു.

ശ്രീലങ്കയിൽ ജനരോഷം ആളിക്കത്തുമ്പോഴും രാജി വെക്കാതെ പ്രസിഡന്റ്റും പ്രധാനമന്ത്രിയും. ഇന്ന് രാജിവെക്കുമെന്ന് അറിയിച്ച പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവെക്കാതെ വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. മാലദ്വീപിലേക്ക് കടന്ന പ്രസിഡന്റ് ഗോതബയ രാജപക്സെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ നിയമിച്ചതായി സ്പീക്കറെ അറിയിച്ചു.

പ്രസിഡന്റായി ചുമതലയേറ്റ വിക്രമസിംഗെ കടുത്ത നടപടികളിലേക്കാണ് കടന്നത്.അക്രമികളെ പിടികൂടാനും വാഹനങ്ങൾ പിടിച്ചെടുക്കാനും വിക്രമസിംഗെ ഉത്തരവിട്ടു.പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു.
പ്രക്ഷോഭകർ തടിച്ചുകൂടിയ ഇടങ്ങളിലേക്ക് കൂടുതൽ സൈനികരെ എത്തിക്കാനാണ് നീക്കം. സൈനിക ഹെലികോപ്റ്ററുകളും സംഘർഷ മേഖലയ്ക്ക് മുകളിലൂടെ പട്രോളിങ് നടത്തുന്നുണ്ട്.

thepoliticaleditor

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശ്രീലങ്കയില്‍ നടക്കുന്ന പ്രക്ഷോഭം അടിയന്തിരാവസ്ഥയുടെ ലംഘനമാകും. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത.

പ്രതിഷേധം ശക്തമായതോടെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടു. പ്രക്ഷോഭകർ ഓഫീസുകളിലേക്ക് കടന്നുകയറി നിയന്ത്രണം ഏറ്റെടുത്തതോടെ രുപവാഹിനി, ഐടിഎൻ എന്നീ ചാനലുകളുടെ സംപ്രേഷണം താത്കാലിമായി നിർത്തിവെക്കുകയായിരുന്നു. ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ റനിൽ വിക്രമസിംഗെയുടെ വസതിയിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ച് അക്രമാസക്തമായി.പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തെരുവിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.

പ്രധാനമന്ത്രിയുടെ ഓഫിസ് പരിസരത്തേക്ക് കടന്നു കയറിയ പ്രതിഷേധക്കാർ ഗേറ്റുകൾ തകർത്തു.

ഗോതബയ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചത്. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.

Spread the love
English Summary: Srilankan crisis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick