Categories
kerala

“സജി ചെറിയാന്‍ പറഞ്ഞത്‌ ഗോള്‍വാള്‍ക്കറിന്റെ പുസ്‌തകത്തിലെ അതേ വാക്കുകള്‍”…വിഡി സതീശന്‌ ആര്‍എസ്‌എസിന്റെ വക്കീല്‍ നോട്ടീസ്‌

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകൾ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ വി ഡി സതീശന് ആർ എസ്‌ എസ് വക്കീൽ നോട്ടീസ് അയച്ചു.. ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഒഫ് തോട്ട്സ്’ എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഒഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

അവജ്ഞയോടെ തള്ളിക്കളയുന്നു-സതീശൻ

thepoliticaleditor

മുൻ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്കു നയിച്ച പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഗോൾവൾക്കറിന്റേതിനു സമാനമാണെന്ന പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് അയച്ച നോട്ടിസ് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണ്. അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാൻ തയാറെന്നും വി.ഡി.സതീശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick