Categories
kerala

ഐ.എ.എസ്‌. തലപ്പത്ത്‌ മാറ്റങ്ങള്‍…ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, രേണു രാജിന്‌ എറണാകുളം, ജെറമിക്‌ ജോര്‍ജ്ജ്‌ തലസ്ഥാനത്ത്‌

സംസ്ഥാനത്ത്‌ ഐ.എ.എസ്‌. തലപ്പത്ത്‌ അഴിച്ചു പണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഇടിച്ചു കൊന്ന കേസില്‍ പ്രതിയായി വിവാദങ്ങളില്‍ പെട്ട്‌ ശ്രീറാം വെങ്കിട്ടരാമനാണ്‌ പുതിയ ആലപ്പുഴ കളക്ടര്‍. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ശ്രീറാം. തിരുവനന്തപുരം കളക്ടറായി ജെറമിക്‌ ജോര്‍ജ്ജിനെ നിയമിച്ചു. നിലവിലുള്ള കളക്ടര്‍ നവ്‌ജോത്‌ ഖോസയെ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ വഹിക്കുന്ന ചുമതലയിലേക്ക്‌ മാറ്റി. ജെറമിക്‌ ജോര്‍ജ്ജ്‌ ഇപ്പോള്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറാണ്‌.

എറണാകുളം കളക്ടറായി രേണു രാജും വരും. രേണു ഇപ്പോല്‍ ആലപ്പുഴ കളക്ടറാണ്‌. പുതിയ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടറായി ഇപ്പോള്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറായ ജാഫര്‍ മാലിക്‌ ചുമതലയേല്‍ക്കും. നിലവിലുള്ള ഡയറക്ടര്‍ എസ്‌.ഹരികിഷോറിനെ വ്യവസായ വകുപ്പിലേക്ക്‌ മാറ്റി. കെ.എസ്‌.ഐ.ഡി.സി.യുടെ പൂര്‍ണ അധിക ചുമതലയും അദ്ദേഹത്തിനു നല്‍കി. ഈ വകുപ്പിലെ എം.ഡി.യായ എം.ജി.രാജമാണിക്യത്തിനെ ഗ്രാമ വികസന കമ്മീഷണറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചുമതലയും ഇദ്ദേഹത്തിന്‌ നല്‍കി.

thepoliticaleditor

വേറെയും നിരവധി ഐ.എ.എസ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ തസ്‌തിക മാറ്റം നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick