Categories
latest news

ജീവന്‍രക്ഷാമരുന്നുകള്‍ക്ക്‌ കുത്തനെ വില കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ ഗുരുതര രോഗങ്ങൾക്കും രോഗാവസ്ഥകൾക്കുമുള‌ള മരുന്നുകളുടെ വില 70 ശതമാനത്തോളം കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായാണ് സൂചന. സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും തീരുമാനം സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. ജീവൻ രക്ഷാമരുന്നുകൾക്കും ക്യാൻസർ രോഗത്തിനുള‌ള മരുന്നുകൾക്കും നിലവിൽ 12 ശതമാനം ജിഎസ്‌ടിയുണ്ട്. ഇതിൽ കുറവ് വന്നാൽ വില വളരെ കുറയുമെന്നാണ് കരുതുന്നത്.രാജ്യത്തെ മരുന്ന് നിർമാണ കമ്പനികളുമായി 26ന് കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. കാൻസറിനടക്കമുള‌ള മരുന്നുകൾ
അന്യായ വിലയ്‌ക്ക് വിൽക്കുന്നതായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്തെ മരുന്ന് വിപണിയുടെ 17 ശതമാനവും ചിലവ് കേരളത്തിലാണ്. അതിനാൽ മരുന്ന്‌വിലയിലെ മാറ്റം ഏറെഗുണം ചെയ്യുക കേരളത്തിനാണ്. പാരസെറ്റമോൾ, വിറ്റാമിൻ ഗുളികകൾ, പ്രമേഹം-ഹൃദ്രോഗം എന്നിവയ്‌ക്കുള‌ള മരുന്നുകൾക്ക് ഏപ്രിലിൽ വില വർദ്ധിച്ചിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick