Categories
kerala

സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം…പുതി മന്ത്രിയുടെ കാര്യം മുഖ്യമന്ത്രിക്കു വിട്ടു-സെക്രട്ടറിയറ്റ്‌ തീരുമാനം വിശദീകരിച്ച്‌ കോടിയേരി

വാര്‍ത്താ മാധ്യമങ്ങള്‍ സജി ചെറിയാന്റെ യോഗത്തില്‍ വാര്‍ത്താശേഖരണത്തിന്‌ ഇല്ലായിരുന്നെങ്കിലും സമൂഹമാധ്യമങ്ങള്‍ സജീവമായി ഉണ്ടായിരുന്നല്ലോ എന്ന്‌ കോടിയേരി പ്രതികരിച്ചു. പാര്‍ടിയുടെ സമൂഹമാധ്യമം ആയിരുന്നോ എന്ന ചോദ്യത്തിന്‌ അതറിയില്ല എന്തായാലും ഉണ്ടായിരുന്നല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി.

Spread the love

സജി ചെറിയാന്റെ രാജി ഉചിതവും സന്ദര്‍ഭോചിതവുമാണെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വെള്ളിയാഴ്‌ച ചേര്‍ന്ന സെക്രട്ടറിയറ്റ്‌ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി. തന്റെ പ്രസംഗത്തില്‍ ചില വീഴ്‌ചകള്‍ സംഭവിച്ചത്‌ സ്വയം മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന്‌ രാജിവെക്കാന്‍ തയ്യാറായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ്‌ ഉയര്‍ത്തിപ്പിടിച്ചത്‌. മാത്രമല്ല ഒരു മാതൃക കൂടി സജി ചെറിയാന്‍ കാണിച്ചു തന്നു. ഭരണഘടന സംരക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുമാണ്‌ സി.പി.എം. എക്കാലത്തും നിലകൊള്ളുന്നത്‌-കോടിയേരി പറഞ്ഞു. പുതിയ മന്ത്രിയെ നിശ്ചയിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിയാണ്‌ അതു സംബന്ധിച്ച്‌ തീരുമാനിക്കേണ്ടത്‌. അതിന്‌ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി കോടിയേരി പ്രതികരിച്ചു.

രാജിവെച്ചതോടു കൂടി വിവാദങ്ങള്‍ അവസാനിച്ചു. പ്രസംഗം വിവാദമായതില്‍ അസ്വാഭാവികമായി ഒന്നുമില്ല. വാര്‍ത്താ മാധ്യമങ്ങള്‍ സജി ചെറിയാന്റെ യോഗത്തില്‍ വാര്‍ത്താശേഖരണത്തിന്‌ ഇല്ലായിരുന്നെങ്കിലും സമൂഹമാധ്യമങ്ങള്‍ സജീവമായി ഉണ്ടായിരുന്നല്ലോ എന്ന്‌ കോടിയേരി പ്രതികരിച്ചു. പാര്‍ടിയുടെ സമൂഹമാധ്യമം ആയിരുന്നോ എന്ന ചോദ്യത്തിന്‌ അതറിയില്ല എന്തായാലും ഉണ്ടായിരുന്നല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി.

thepoliticaleditor
Spread the love
English Summary: press conferance of kodiyeri balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick