Categories
latest news

മങ്കിപോക്‌സ്‌ വ്യാപനം : പുരുഷന്‍മാരിലെ സ്വവര്‍ഗരതിയുമായി ബന്ധമുണ്ടെന്ന് നിഗമനം

പുരുഷന്‍മാരുടെ സ്വവര്‍ഗരതിയുമായി മങ്കിപോക്‌സ്‌ വ്യാപനത്തിന്‌ ബന്ധമുണ്ടോ-ഉണ്ടെന്ന്‌ ലോകാരോഗ്യ സംഘടനാ അധികൃതര്‍. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് (ഗേ സെക്സ് ) മങ്കി പോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ്‌ . പുരുഷന്‍മാരിലെ സ്വവര്‍ഗരതിക്കാരെ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയാല്‍ രോഗ നിയന്ത്രണം സാധ്യമായേക്കുമെന്ന്‌ ഡോ. സിങ്‌ പറഞ്ഞു.

കുരങ്ങുപനിക്കെതിരെയുള്ള നിരീക്ഷണവും പൊതുജനാരോഗ്യ നടപടികളും ശക്തമാക്കാൻ തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.

thepoliticaleditor

75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ 5 കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇന്ത്യയിൽ നിന്ന് നാല് , തായ്‌ലൻഡിൽ നിന്ന് ഒരാൾ.

Spread the love
English Summary: Monkeypox cases concentrated among men who have sex with men

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick