Categories
kerala

കേരളത്തിൽ കുരങ്ങ് വസൂരി സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി…ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് കുരങ്ങ് വസൂരി അഥവാ മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇദ്ദേഹം നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിൽ നിന്നും സാംപിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ രോഗം ഉണ്ടോ സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽനിന്ന് കേരളത്തിൽ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.

കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.

thepoliticaleditor
Spread the love
English Summary: MONKEY POX SUSPECT IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick