Categories
kerala

ഓർമ്മയിൽ ഉഴവൂർ വിജയൻ…ബാക്കി വെച്ചു പോയ രാഷ്ട്രീയ നർമ്മങ്ങൾ

കേരളത്തെ കുടുകുടാ ചിരിപ്പിച്ച ഉഴവൂര്‍ വിജയന്‍ എന്ന വ്യത്യസ്‌തനായ രാഷ്ട്രീയനേതാവിന്റെ വേര്‍പാടിന്‌ ഇന്ന്‌ അഞ്ച്‌ വര്‍ഷം. സഹപ്രവര്‍ത്തകനും എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.എന്‍.ശിവശങ്കരന്റെ അനുസ്‌മരണം…

Spread the love

ജനനേതാക്കൾ പണ്ടുമുണ്ടായിരുന്നു. ഇന്നുമുണ്ട്. നാളെയും ഉണ്ടാകും എന്നാൽ സാധാരണ ജന വിഭാഗങ്ങൾക്കിടയിൽ എല്ലാ അതിർ വരമ്പുകൾക്കുമപ്പുറം ചെന്ന് അവരെ സ്നേഹിക്കുകയും അവരിൽ ഒരാളായി ചെന്ന് ചിര കാല പ്രതിഷ്ഠ നേടുന്നവർ തുലോം വിരളമെന്നിരിക്കെ അതിൽ ഒരാളായിരുന്ന ശ്രീ. ഉഴവൂർ വിജയൻ.
ചെറിയൊരു പരാമർശം പോലും വിവാദ മായിത്തീരുന്ന വർത്തമാന കാലത്ത് ഞാൻ ഓർക്കുകയാണ് ഉഴവൂരിന്റെ പരിഹാസ ശരമേൽക്കാത്ത ഏതു നേതാവുണ്ടായിരുന്നു പ്രതിപക്ഷ നിരയിൽ? അവർ അത് ആസ്വദിക്കുകയായിരുന്നു.
കുറച്ചു വർഷങ്ങൾക്ക് ശേഷം നമ്മുടെ നേതാക്കളുടെ ആസ്വാദനത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ ഉഴവൂർ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇവരുടെയൊക്കെ ആസ്വാദന രീതി എന്ന് വെറുതെ ഓർത്തു പോകുകയാണ്.

ഉഴവൂർ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 5 വർഷം തികയുന്നു. അദ്ദേഹം ബാക്കി വെച്ചുപോയ സ്നേഹോഷ്മളമായ്സൗഹൃദവും നർമ്മത്തിൽ പൊതിഞ്ഞ വാക് ചാതുരിയും ആഴവും പരപ്പുമുള്ള നേതൃ പാടവവും സംഘാടക മികവും പകരം വെക്കാൻ മറ്റൊന്നില്ലാതെ ഓർമ്മകളിൽ അവശേഷിക്കുന്നു.

thepoliticaleditor
Spread the love
English Summary: in memmorium of ncp leader uzhavoor vijayan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick