Categories
kerala

സ്വർണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

സ്വർണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നടക്കാൻ പാടില്ലാത്തത് ഉണ്ടായി. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന കാര്യങ്ങളെക്കുറിച്ചു മന്ത്രാലയത്തിനു ബോധ്യമുണ്ട്. കോൺസുലേറ്റിലെ പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി നൽകിയ മറുപടിയാണിത്. എല്ലാ കാര്യങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന് ധാരണയുണ്ടെന്നും കേന്ദ്രമന്ത്രി എസ്.ജയശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിപ്ലോമാറ്റുകളായാലും നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. അതിന് വിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. നിയമ വ്യവസ്ഥിതിയിലൂടെ സത്യം പുറത്തു വരും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ജയശങ്കർ വ്യക്തമാക്കി. .
സ്വർണക്കടത്തു വിഷയത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

Spread the love
English Summary: foreign affairs minister on gold smuggling case in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick