Categories
kerala

കഴിഞ്ഞ വർഷത്തെ പരീക്ഷാ ഫലം ദേശീയ തലത്തിൽ തമാശയായി ; വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം പേർക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തിൽ വളരെ തമാശയായിരുന്നുവെന്നും ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കിയെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു. നിയമസഭാ ഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

“കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികൾക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. എന്നാൽ ഇപ്രാവശ്യം എസ്എസ്എൽസിക്ക് 99 ശതമാനം വിജയമാണെങ്കിൽ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഹയർസെക്കൻഡറിക്കും ഇതേ നിലവാരമുണ്ട്”- മന്ത്രി ശിവൻകുട്ടി പറഞ്ഞു.

thepoliticaleditor
Spread the love
English Summary: education minister's controversial remark

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick