Categories
kerala

42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെ ഇടതുപക്ഷമാകും- സിപിഐ സമ്മേളനത്തിൽ പ്രതിനിധികൾ, കാനത്തിനും കണക്കിന് കിട്ടിയെന്ന് റിപ്പോർട്ട്

സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ നിശിതമായി വിമർശിച്ചതായി വാർത്ത.

42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ ഇടതുപക്ഷത്തിന്റെ മുഖമായി മാറും എന്നായിരുന്നു ഉയർന്ന വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണെന്നും അഭിപ്രായം വന്നു .

thepoliticaleditor

എം എം മണി ആനി രാജയെ വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു കാനത്തിനെതിരായ വിമർശനം. സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾ സി പി എം ഹൈജാക്ക് ചെയ്യുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു.. സിൽവർ ലൈൻ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്നും എന്നാൽ ഇതിനെതിരെ സി പി ഐ നേതൃത്വം ഒരു നിലപാടെടുക്കുന്നില്ലെന്നും കെ എസ് ഇ ബിയേയും കെ എസ് ആർ ടി സിയേയും സർക്കാർ തകർക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞതായി റിപോർട്ടുണ്ട്.

Spread the love
English Summary: CPI DISTRICT CONFERANCE DELEGATES CRITICISES PINARAYI VIJAYAN AND KANAM RAJENDRAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick