Categories
kerala

കനത്ത മഴയ്‌ക്കു കാരണം ന്യൂനമര്‍ദ്ദ പാത്തി…അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴ

ഗുജറാത്ത്‌ തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടിരിക്കുന്നതാണ്‌ ഇപ്പോള്‍ കേരളത്തിലെ വ്യാപക മഴയ്‌ക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും മാറി തെക്കോട്ട്‌ വന്ന്‌ സജീവമായിരിക്കയാണ്‌. ഒഡീഷയ്‌ക്കം ഛത്തീസ്‌ഗഢിനും മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഈ പ്രതിഭാസം അടുത്ത അഞ്ച്‌ ദിവസത്തേക്ക്‌ നിലനില്‍ക്കും. അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക്‌ പടിഞ്ഞാറന്‍ കാറ്റ്‌ ശക്തമാകാന്‍ ചക്രവാതച്ചുഴിയാണ്‌ കാരണം. കേരളത്തില്‍ അടുത്ത അഞ്ച്‌ ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്‌ക്ക്‌ സാധ്യതയാണ്‌ പ്രവചിക്കുന്നത്‌. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടാകാമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick