സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
ജൂൺ 29 നാണു സംഭവം നടന്നത്.
സർവകലാശാല ക്യാമ്പസിൽ കാട് പിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒട്ടേറെ ഇടങ്ങളുണ്ട്. ഇവിടേക്ക് കൂട്ടുകാരുടെ കൂടെ ക്ലാസ് കട്ട് ചെയ്ത് വന്ന് കളിക്കുകയായിരുന്ന വിദ്യാർഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ ശേഷം, കറങ്ങി നടക്കുന്നത് രക്ഷിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.

വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.