Categories
kerala

എം.എം.മണിക്കെതിരെ പ പ്രതിഷേധം: ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിഞ്ഞു

കെ.കെ രമ വിധവയായത് അവരുടെ വിധിയെന്ന് അധിക്ഷേപ സ്വരത്തിൽ പരാമർശിച്ചതിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു . പിന്നാലെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷം നിയമസഭയുടെ പുറത്തേയ്ക്ക്പോയി. “ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു, മുഖ്യമന്ത്രിക്കെതിരെ. എൽ.ഡി.എഫ് സർക്കാരിനെതിരെ. ഞാൻ പറയാം, ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല”- ഇതായിരുന്നു മണിയുടെ വിവാദ പരാമർശം. രമ വിധവയായതിൽ സി.പി.എമ്മിനോ, എൽ.ഡി.എഫിനോ പങ്കില്ലെന്നാണ് മണി പറഞ്ഞതെന്നും, അതിലെന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും മണിയെ പിന്തുണച്ച് പ്രതികരിച്ചതും പ്രതിപക്ഷത്തിന്റെ രോഷത്തിനു കാരണമായി.

Spread the love
English Summary: assembly adjourned today amid opposition protest

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick