Categories
latest news

സർവ്വ സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ വിക്രമസിംഗെ സ്പീക്കറോട് ആവശ്യപ്പെട്ടു

ശ്രീലങ്കയിൽ സർക്കാരിനും പ്രതിപക്ഷത്തിനും സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ പ്രസിഡന്റിന്റെ തൽക്കാല ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടു. വിക്രമസിംഗെ മന്ത്രിസഭാംഗങ്ങളുമായി തിങ്കളാഴ്ച തന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സർവകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണയായാലുടൻ ആ സർക്കാരിനെ ചുമതല ഏൽപ്പിക്കുമെന്നാണ് ഈ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരുടെ തീരുമാനം.
ഇന്നലെ ആക്ടിങ്‌ പ്രസിഡണ്ടായി ചുമതലയേറ്റ വിക്രമസിംഗെ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാവിലെ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ ഓഫീസ്‌ കയ്യേറി അടിച്ചു തകര്‍ക്കുകയുണ്ടായി. രണ്ടു ദിവസം മുമ്പാണ്‌ വിക്രമസിംഗെയും വീട്‌ തകര്‍ത്ത്‌ തീവെച്ചത്‌.
പ്രസിഡണ്ട്‌ ഗോതബായയും പ്രധാനമന്ത്രി വിക്രമസിംഗെയും രാജിവെച്ചൊഴിയണമെന്നതാണ്‌ പ്രക്ഷോഭകരുടെ ആവശ്യം.

Spread the love
English Summary: Acting President Ranil Asks Speaker to Nominate New PM Acceptable to All

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick