ഡല്‍ഹിയിലെ സോണിയ വിഹാറില്‍ 62 വയസ്സുള്ള വൈദികനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്‌തു. സോണി റാം എന്ന വ്യക്തിയാണ് മരിച്ചയാള്‍. ബുധനാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. സോനു ഭട്ട് എന്നയാളാണ് വൈദികനെ മര്‍ദ്ദിച്ചത്.
പുരോഹിതനെ മര്‍ദ്ദിക്കുന്നതായി പരാതി കിട്ടിയതിനെത്തുടര്‍ന്ന് സോണിയ വിഹാര്‍ പോലീസ് രംഗത്തെത്തി. സോണിയ റാമിനെ അപ്പോഴേക്കും ആശുപത്രിയിലേക്ക് മാററിയതായി കണ്ടെത്തി. പൊലീസ് ഇദ്ദേഹത്തെ വിദഗ്‌ധ ചികില്‍സ ലഭിക്കുന്ന ജി.ടി.ബി. ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്‌ച വൈകീട്ടോടെ പുരോഹിതന്‍ മരണത്തിന് കീഴടങ്ങി.
സോനു ഭട്ടിനെ പിന്നീട് നാട്ടുകാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവും ആശുപത്രിയിലാണ്. ഇയാളുടെ മാനസികാരോഗ്യ നില ശരിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.