പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി മാറി. 64 വയസ്സുള്ള ഒരു പഴയ ഫുട്‌ബോള്‍ കളിക്കാരന്റെ വീഡിയോ ആണത്. വയനാട് സ്വദേശി ജോര്‍ജ്ജ് ഇപ്പോള്‍ ഒരു ട്രക്ക് ഡ്രൈവറാണ്. പക്ഷേ ഫുട്‌ബോള്‍ കൊണ്ട് അദ്ദേഹം ഇപ്പോഴും അത്ഭുതകരമായ കളികളിലൂടെ യുവത്വത്തെ വെല്ലുവിളിക്കുന്നു.

യു ട്യൂബറായ പ്രദീപ് രമേഷ് തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്‌ത ജോര്‍ജ്ജിന്റെ പന്തുതട്ടല്‍ വീഡിയോ വൈറലായിരിക്കയാണ്. പ്രദീപ് ആദ്യം പന്തു തട്ടി കാണിച്ച ശേഷം ജോര്‍ജ്ജിന് കൈമാറുകയാണ്. ജോര്‍ജ്ജാവട്ടെ പ്രദീപിനെ അമ്പരിപ്പിക്കുന്ന ഇനങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് വീഡിയോ.