Categories
kerala

പരിസ്ഥിതി ലോല വിഷയം: യു.ഡി.എഫിനെക്കാള്‍ മുമ്പേ ഇടുക്കിയില്‍ എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ പ്രതികരിക്കാനായി ഇടുക്കി ജില്ലയിൽ ഈ മാസം 10ന് എൽ.ഡി.എഫും 16ന് യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി വിധിയിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് ഹർത്താൽ. വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് യു.ഡി.എഫ് ഹർത്താൽ.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലുകൾ. തങ്ങൾ ആദ്യം പ്രഖ്യാപിച്ച ഹർത്താലിന് തടയിടാനാണ് ഇടതുമുന്നണി ഏഴു ദിവസം മുമ്പ് നോട്ടീസ് പോലും നൽകാതെ 10ന് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ ജനകീയ വിഷയങ്ങളിൽ ഹർത്താൽ നടത്തുന്നതിന് ഏഴുദിവസം മുമ്പ് നോട്ടീസ് നൽകേണ്ട കാര്യമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick