Categories
kerala

എസ്.എഫ്.ഐ. അത് ചെയ്യില്ല…അവിഷിത്ത് പോയത് അക്രമം തടയാന്‍–സി.പി.എം.ജില്ലാ സെക്രട്ടറി ഗഗാറിന്‍

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം താഴെയിട്ട് ചവിട്ടിയുടച്ചത് കോണ്‍ഗ്രസുകാരാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. വൈകാരികമായ പ്രതിഷേധം ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസുകാരുടെ ശ്രമമെന്നും ഗഗാറിന്‍ ആരോപിച്ചു. മനോരമ ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഗഗാറിന്‍ ഇക്കാര്യം വിശദീകരിച്ചത്. ആരോഗ്യ മന്ത്രിയുടെ സ്റ്റാഫായിരുന്ന അവിഷിത്ത് ഇപ്പോൾ വിദ്യാർഥി സംഘടനയിൽ ഇല്ല. അവിഷിത്ത് എസ്എഫ്ഐ മാര്‍ച്ചിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ ആക്രമിക്കപ്പെടുന്നു എന്നു കേട്ട് അങ്ങോട്ടു പോയ ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഉണ്ടായിരുന്നയാളാണ് അവിഷിത്ത്. വിഡിയോ പരിശോധിച്ചാൽ അതൊക്കെ കാണാം. ഇക്കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്’– ഗഗാറിന്‍ പറഞ്ഞു.
“എസ്എഫ്ഐ തന്നെ ഇങ്ങനെയൊരു അക്രമം ആസൂത്രണം ചെയ്യുമെന്നു കരുതുന്നില്ല. വിദ്യാർഥികൾ രാഹുല്‍ ഗാന്ധിയുടെ ഓഫിസിൽനിന്നു പുറത്തുവന്നതിനു ശേഷം എടുത്ത ചിത്രങ്ങൾ പരിശോധിച്ചാൽ ഗാന്ധിജിയുടെ ചിത്രം ചുവരിൽ തന്നെയാണെന്നു കാണാൻ കഴിയും. എസ്എഫ്ഐക്കാർ വന്നതിനുശേഷം ഗാന്ധിജിയുടെ ചിത്രം കോൺഗ്രസുകാർ തന്നെ എടുത്ത് നിലത്തിട്ട് ഉടച്ചതാണ്. അത് വ്യക്തമാണ്. ഈ സംഭവത്തിനു കുറച്ചുകൂടി മാനങ്ങളുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. ഗാന്ധിജിയുടെ ചിത്രം കൂടി എസ്എഫ്ഐക്കാർ ഉടച്ചു എന്നുപറഞ്ഞാൽ അതിനു കുറച്ചുകൂടി വൈകാരികതയുണ്ടാകും.– ഗഗാറിന്‍ പറഞ്ഞു.

Spread the love
English Summary: that is not done by sfi argues p gagarin

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick