ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാൻ സാധിക്കില്ലെന്ന് കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അപേക്ഷ എറണാകുളം പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി.
കോടതി വഴി ഇഡിക്ക് മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്ന് രാവിലെ വാദം നടന്നപ്പോള്‍ കസ്റ്റംസ് കോടതിയിൽ അറിയിച്ചു.
രഹസ്യമൊഴി നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അന്വേഷണം പൂര്‍ത്തിയാവാത്ത കേസുകളില്‍ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നടപടി.