Categories
kerala

മസ്‌ജിദുകളില്‍ വര്‍ഗീയ പ്രസംഗം പാടില്ലെന്ന്‌ നോട്ടീസ്‌ നല്‍കി, മയ്യിലെ പൊലീസ്‌ ഓഫീസർ കുടുങ്ങി

മസ്‌ജിദുകളില്‍ വര്‍ഗീയ പ്രസംഗം നടത്താന്‍ പാടില്ലെന്ന്‌ നോട്ടീസ്‌ നല്‍കിയ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ്‌ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസറെ സര്‍ക്കാര്‍ ഇടപെട്ട്‌ ചുമതലയില്‍ നിന്നും നീക്കി. ഡി.ജി.പി.യാണ്‌ ഉത്തരവിറക്കിയത്‌. നോട്ടീസുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ നടപടിയെന്നാണ്‌ വിശദീകരണം.
പള്ളികളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന്‌ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്‌ നോട്ടീസ്‌ എന്നതാണ്‌ ഉയര്‍ന്ന വിമര്‍ശനം. പള്ളികളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിന്‌ ഇല്ല. മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് മയ്യിൽ എസ്എച്ച്ഒ ജുമാ മസ്ജിദ് സെക്രട്ടറിമാർക്ക് നൽകിയ നോട്ടീസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു എസ്എച്ച്ഒയുടെ നടപടി. അതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയെ ചുമതലയിൽ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സർക്കുലർ വിവാദമായകോടെ എസ്എച്ച്ഒയോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കിയിരുന്നു.

Spread the love
English Summary: STAION HOUSE OFFICER IN MAYYIL POLICE STATION TRAPPED IN TROUBLE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick