വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ശക്തമായി വിമർശിച്ചു. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.
എസ്എഫ്ഐയിൽ അച്ചടക്ക നടപടിക്ക് സിപിഎം നിർദേശം

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്ക നടപടി വരും. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചു. ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
പരിക്കേറ്റ ഓഫീസിൽ ജീവനക്കാരനെയും പ്രവർത്തകരെയും രാഹുൽ വിളിച്ചു, ആശ്വസിപ്പിച്ചു
എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വയനാട്ടിലെ തന്‍റെ ഓഫീസ് ജീവനക്കാരനെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഗസ്റ്റിനുമായി രാഹുൽ ഫോണിൽ സംസാരിച്ചു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും രാഹുൽ ചോദിച്ചറിഞ്ഞു. പൊലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.