Categories
latest news

രാഹുല്‍ഗാന്ധി ഇ.ഡി.ഓഫീസിലെത്തി…ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം

നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ നാലാംവട്ട ചോദ്യം ചെയ്യലിന്‌ വിധേയനാവാനായി കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഓഫീസിലെത്തി. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന ആരോപിച്ച്‌ ഡല്‍ഹിയില്‍ ജന്തര്‍ മന്തര്‍ കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ്‌ വലിയ സത്യാഗ്രഹത്തിനും പ്രതിഷേധ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്‌. എന്നാല്‍ തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം നിയന്ത്രിച്ചു കൊണ്ട്‌ പൊലീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ തടഞ്ഞു. എ.ഐ.സി.സി. ഓഫീസില്‍ നിന്നും കോണ്‍ഗ്രസ്‌ നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തേക്കു പോകാന്‍ വിടാതെ പൊലീസ്‌ തടഞ്ഞു വച്ചിരിക്കയാണ്‌. വൈകീട്ട്‌ അഞ്ചു മണിക്കു ശേഷമേ ഇവരെ പുറത്തേക്കു വിടൂ എന്നാണ്‌ പൊലീസ്‌ നിലപാട്‌.

കഴിഞ്ഞ ആഴ്ച, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കടുത്ത പ്രതിഷേധത്തിനിടയിൽ, തിങ്കൾ മുതൽ ബുധൻ വരെ ഏകദേശം 30 മണിക്കൂറോളം ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു.

thepoliticaleditor

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള കോൺഗ്രസ് പ്രമോട്ട് ചെയ്യുന്ന യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് ഇഡി അന്വേഷണം. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ആണ് പത്രം പ്രസിദ്ധീകരിക്കുന്നത്.

Spread the love
English Summary: rahul gandhi at ed office

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick