Categories
latest news

ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ നിയമപരമായി തിരുത്താനാവില്ല… ജമിയത്ത് ഉലമ സുപ്രീം കോടതിയിൽ

നീതി ന്യായ വ്യവസ്ഥയുടെ ഉദ്ദേശം ചരിത്രത്തിൽ സംഭവിച്ച തെറ്റുകളെ ശരിയാക്കുക എന്നതല്ല എന്ന് ജമിയത്ത് ഉലമ-ഐ-ഹിന്ദ് അഭിഭാഷകൻ ഇജാസ് മക്ബൂൽ സുപ്രീം കോടതിയിൽ.

“ചരിത്രത്തിലേക്ക് കടന്ന് ചെന്ന് എല്ലാവർക്കും വിയോജുപ്പുള്ള, ചരിത്രപരമായ തെറ്റുകൾക്ക്‌ നിയമപരമായ പ്രതിവിധി നൽകാനുള്ള ഉപകരണമായി നിയമങ്ങളെ ഉപയോഗിക്കാൻ ആവില്ലയെന്നും ചരിത്രപരമായ ശരികളിലും തെറ്റുകളിലും ഇന്നത്തെ കോടതികൾക്ക് ഇടപെടാനാകില്ലെന്നുമുള്ള 2019 നവംബർ 9-ലെ സുപ്രീം കോടതി അയോധ്യാ വിധിയെ ഉദ്ധരിച്ച് കൊണ്ടാണ് ജംഇയ്യത്തിന്റെ ഹർജി.

thepoliticaleditor

ഗ്യാൻവാപി പള്ളി തർക്കത്തിന്റെ പശ്ചാത്തലത്തിൽ 1991 ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ജമിയത്ത് ഉലമ-ഐ-ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്.

മുഗൾ ഭരണാധികാരികൾ ഹിന്ദു ആരാധനാലയങ്ങൾക്കെതിരെ നടത്തിയ പ്രവർത്തികളിൽ ഇന്നത്തെ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതായി ഹർജിയിൽ പറയുന്നു.

“നമ്മുടെ ചരിത്രം ധാർമ്മികമായി ശരിയല്ലെന്ന് വിധിയെഴുതിയ നടപടികളാൽ നിറഞ്ഞതാണ്, ഇന്നും ശക്തമായ പ്രത്യയശാസ്ത്ര സംവാദത്തിന് കാരണമാകുന്നവയാണ്.എന്നിരുന്നാലും, നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ ചർമ്മത്തിന്റെ നിറത്തിന്റെയോ നമ്മുടെ പൂർവ്വികർ വന്ന നൂറ്റാണ്ടിന്റെയോ അടിസ്ഥാനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും നിർണ്ണയിക്കുന്നതിൽ നിന്ന് നമ്മൾ ഇന്ത്യൻ ജനത പിന്മാറിയ ഒരു നിർണായക രേഖയാണ് ഭരണഘടനയുടെ അംഗീകാരം. ഈ നിയമവാഴ്ചയ്ക്ക് കീഴിൽ, സ്വകാര്യ സ്വത്ത് ക്ലെയിമുകളിൽ തീർപ്പുകൽപ്പിക്കാൻ കഴിയും.” എന്നാണ് അയോധ്യ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്.

Spread the love
English Summary: Historical wrongs can't be corrected judicially,jamiat tells SC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick