പുരോഗമന കലാസാഹിത്യ സംഘം(പു.ക.സ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് നടൻ ഹരീഷ് പേരടിയെ ക്ഷണിച്ചതിന് ശേഷം ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചതിനാലാണെന്ന് വിശദീകരണം.
വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്തിൽ പിഴവുപറ്റി. അതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഹരീഷ് പേരടി പങ്കെടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നും പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാർ പ്രതികരിച്ചു.

പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.
സർക്കാരിനെ വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതാണ് തന്നെ ഒഴിവാക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷിനെ വിലക്കിയത്.