Categories
kerala

സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാളെ മുതൽ വർധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് 3.30 ന് പ്രഖ്യാപിക്കും. നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

‘വർദ്ധനയുടെ തോത് അറിയില്ല.വരവും ചെലവും കണക്കാക്കിയുള്ള വർദ്ധനയാണ് ആവശ്യപ്പെട്ടത്.നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്.വലിയ വർദ്ധനയുണ്ടാകില്ല.പരമാവധി കുറ‌ഞ്ഞ തോതിലുള്ള നിരക്ക് വർദ്ധനയാണ് ആഗ്രഹിക്കുന്നത്’ -വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

thepoliticaleditor

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഈ സാമ്പത്തിക വർഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ.

ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയായി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവിലെ സാഹചര്യത്തിൽ ബോർഡിന്റെ ആവശ്യത്തിൽ വലിയ ഭേദഗതികൾ ഇല്ലാതെ നിരക്ക് വർധനവ് ഉണ്ടായേക്കും.

സംസ്ഥാനത്ത്, 2019 ജൂലൈ 19-ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് നിലവിലുള്ളത്. ഇത് പരിഷ്കരിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.

അതേസമയം, ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2,117 കോടി രൂപയാണ്. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും.

Spread the love
English Summary: electricity bill will increase tomorrow onwards

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick