Categories
interview

അഗ്നിപഥ്: കൂടുതൽ വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് തുടങ്ങിയവയിലെ നിയമനങ്ങൾക്കാണ് സംവരണം. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കും.

അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വർഷ പ്രായപരിധി ഇളവ് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

thepoliticaleditor

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധം തടയാനാണ് കൂടുതൽ വാഗ്ദാനങ്ങൾ കേന്ദ്രം നൽകുന്നത്.

അതേസമയം, ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.യുവാക്കളുടെയും സൈനിക റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ.

റോഡുകളും റെയിൽപ്പാതകളും പ്രതിഷേധക്കാർ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികൾക്ക് തീയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് 38 തീവണ്ടിസർവീസുകൾ പൂർണമായി റദ്ദാക്കി. അറുപതിലധികം വാഹനങ്ങൾ സമരക്കാർ അടിച്ചുതകർത്തു. 19 ഇടങ്ങളിൽ പോലീസും ഉദ്യോഗാർഥികളും ഏറ്റുമുട്ടി. പ്രതിഷേധക്കാരും പോലീസുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.

ആയിരത്തിലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് പറയുന്നു.

ബിഹാറിലാണ് പ്രതിഷേധവും അക്രമങ്ങളും നിയന്ത്രണാതീതമായി തുടരുന്നത്. പദ്ധതിയിൽ പ്രതിഷേധിച്ച് ബിഹാറിൽ പ്രതിപക്ഷ വിദ്യാർഥിസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്.

പദ്ധതി പിൻവലിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഭരണകക്ഷിയും എൻ.ഡി.എ. സഖ്യകക്ഷിയുമായ ജെ.ഡി.യു. ആവശ്യപ്പെട്ടു.

ബിഹാറിലും ഹരിയാണയിലും ഇന്റർനെറ്റ് കണക്ഷൻ അധികൃതർ വിച്ഛേദിച്ചു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: centre anounces more offers in agnipath scheme

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick