Categories
latest news

മാംസഭോജിയായ അപൂർവ സസ്യത്തെ ആദ്യമായി ഉത്തരാഖണ്ഡിൽ കണ്ടെത്തി

വളരെ അപൂർവമായ മാംസഭോജിയായ സസ്യ ഇനത്തെ ഉത്തരാഖണ്ഡിൽ കണ്ടെത്തി. യൂട്രിക്കുലേറിയ ഫുർസെല്ലാറ്റ ( Utricularia Furcellata) എന്നാണ് ഇതിന്റെ പേര്. സാധാരണയായി വടക്കുകിഴക്കൻ ഇന്ത്യയിലാണ് ഈ ചെടി കാണപ്പെടുന്നത്. ഉത്തരാഖണ്ഡ് വനംവകുപ്പ് സംഘം പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ചമോലി ജില്ലയിലെ മനോഹരമായ മണ്ഡല് താഴ്‌വരയിലാണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തിയത്.

ഉത്തരാഖണ്ഡിൽ മാത്രമല്ല, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലാകെ ആദ്യമായാണ് ഈ സസ്യത്തെ കണ്ടെത്തിയതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സഞ്ജീവ് ചതുർവേദി പറഞ്ഞു.”ഉത്തരാഖണ്ഡ് വനം വകുപ്പിന് ഇത് അഭിമാന നിമിഷമാണ്”- അദ്ദേഹം പറഞ്ഞു.

thepoliticaleditor
Spread the love
English Summary: Carnivorous Plant Species Found For The First Time In Uttarakhand

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick