സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)എറണാകുളം ജില്ലാ കോടതിയില്‍ അറിയിച്ചു. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇഡി. സുരക്ഷ ആവശ്യമുള്ളപ്പോൾ ഇ.ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കാറുള്ളത്.സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണമെന്നും ഇഡി അറിയിച്ചു.
കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇ.ഡി പറഞ്ഞു. കേന്ദ്രത്തിനെ കക്ഷിചേര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു

സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിൽ എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്.