Categories
latest news

അഗ്നിപഥ് പ്രതിഷേധം : നാളെ ബിഹാർ ബന്ദിന് ആഹ്വാനം, 200 ട്രെയിനുകൾ റദ്ദാക്കി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ ശനിയാഴ്ച ബിഹാർ ബന്ദിന് ആഹ്വാനം ചെയ്തു. രാഷ്ട്രീയ ജനതാദൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബന്ദ്‌ പൊതുമേഖലാ ഓഫീസ്‌ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്‌. റോഡ്‌ ഗതാഗതം തടസ്സപ്പെട്ടേക്കാം. ട്രെയിന്‍ ഗതാഗതം കാര്യമായി തടസ്സപ്പെടുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. വാണിജ്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധം കാരണം രാജ്യത്തെ 340 ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചിട്ടുണ്ട്‌. പ്രക്ഷോഭത്തെത്തുടർന്ന് 94 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി; 65 മെയിൽ എക്സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി; 11 മെയിൽ എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മൊത്തം 340 ട്രെയിനുകളെ ബാധിച്ചു–ഇന്ത്യൻ റെയിൽവേ പറഞ്ഞു .  12303 ഹൗറ-ന്യൂ ഡൽഹി പൂർവ എക്സ്പ്രസ് 12353 ഹൗറ-ലാൽകുവാൻ എക്സ്പ്രസ് 18622 റാഞ്ചി-പട്ന പട്‌ലിപുത്ര എക്സ്പ്രസ് 18182 ദാനാപൂർ-ടാറ്റ എക്സ്പ്രസ് 22387 ഹൗറ-ധൻബാദ് ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്, കിയൂൾ എക്‌സ്‌പ്രസ്, 12335 മാൾഡ ടൗൺ-ലോക്മാന്യ തിലക് (ടി) എക്‌സ്‌പ്രസ്, ഹൗറ-ന്യൂ ഡൽഹി തുരന്തോ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: CALL FOR BIHAR BANDH TOMORROW

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick