Categories
kerala

മാസ്‌ക്‌ ഊരാന്‍, കറുപ്പ്‌ നിറം തടയാന്‍ ആരു പറഞ്ഞു ? എസ്‌.പി.മാര്‍ക്ക്‌ ഡി.ജി.പി.യുടെ ഷോകോസ്‌ നോട്ടീസ്‌

കറുത്ത നിറമുള്ള വസ്‌ത്രം മാറ്റാനോ മാസ്‌ക്‌ ഊരിക്കളയാനോ താനുള്‍പ്പെടെ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയതോടെ കോട്ടയം, ഏറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ്‌ ആരു പറഞ്ഞിട്ടാണ്‌ നടപടികള്‍ സ്വീകരിച്ചതെന്നതിന്‌ വിശദീകരണം ആവശ്യപ്പെട്ട്‌ അതാത്‌ ജില്ലകളിലെ പൊലീസ്‌ മേധാവികള്‍ക്ക്‌ സംസ്ഥാന മേധാവി അനില്‍കാന്ത്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ നാഗരാജു, കോട്ടയം എസ്‌.പി. ഡി. ശില്‍പ, മലപ്പുറം എസ്‌.പി. സുജിത്‌ ദാസ്‌, കണ്ണൂര്‍ റൂറല്‍ എസ്‌.പി. പി.ബി.രാജീവ്‌ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയെതന്നറിയുന്നു.


സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിര്‍ദ്ദേശത്തിന്‌ വിരുദ്ധമായാണ്‌ കറുപ്പിനെതിരായ നടപടി പൊലീസ്‌ സ്വീകരിച്ചതെന്ന്‌ പറയുന്നുണ്ട്‌. മാസ്‌കും മറ്റും ഊരിക്കരുതെന്ന ഉത്തരവ്‌ താഴോട്ട്‌ നല്‍കണമെന്ന്‌ എ.ഡി.ജി.പി. വിജയ്‌ സാഖറെയോട്‌ പൊലീസ്‌ ആസ്ഥാനത്തു നിന്നും ഒന്നിലേറെ തവണ നല്‍കിയിട്ടും നടപ്പാക്കിയില്ല എന്ന സംഗതിയും ചര്‍ച്ചയായിരിക്കുന്നു. ഡി.ജി.പി. അനില്‍കാന്ത്‌ തന്നെ വ്യക്തമായി നിര്‍ദ്ദേശം നല്‍കിയതായി ഇപ്പോള്‍ പറയുന്നു. ആദ്യ ദിവസം കോട്ടയത്തും കൊച്ചിയിലും പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ്‌ വിജയ്‌ സാഖരെയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായി പറയുന്നത്‌. എന്നാല്‍ സാഖറെ അത്‌ പാലിച്ചില്ല എന്നാണ്‌ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടും ഉത്തരവ്‌ ഇറക്കിയില്ലെന്നും പറയുന്നു. ഏത്‌ മേലുദ്യോഗസ്ഥന്‍ പറഞ്ഞിട്ടാണ്‌ “കറുപ്പു യുദ്ധം” നടത്തി ജനത്തെ വലച്ചതെന്ന്‌ അത്‌ നടപ്പാക്കയി താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ്‌ മേധാവിയോടും മുഖ്യമന്ത്രിയോടും വിശദീകരിക്കേണ്ടി വരും

thepoliticaleditor
Spread the love
English Summary: black Mask removal row in kerala dgp sends show cause notice to district police chiefs

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick