അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രഖ്യാപിച്ച ബന്ദ് തുടക്കം മുതല്‍ തന്നെ സംഘര്‍ഷ ഭരിതമാണ്. ജഹനാബാദില്‍ പ്രതിഷേധക്കാരായ വിദ്യാര്‍ഥികള്‍ ട്രക്കും ബസ്സും കത്തിച്ചു. പട്‌ന ജില്ലയിലെ ദനാപൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗം ജനങ്ങള്‍ തീയിട്ടു. കത്തിഹാറില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. ജൂൺ 19 വരെ 12 ജില്ലകളിൽ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.
ബീഹാറിലെ വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തി
ലാണ് 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത് .പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ ബന്ദിന് പിന്തുണ നൽകി. കൂടാതെ ബിജെപിയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ച-സെക്കുലർ ബന്ദിനെ പിന്തുണയ്ക്കുമെന്ന് മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു.
