പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങളിൽ നാൽപ്പത് ശതമാനം പേരും കൊലപാതകം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളിൽ പ്രതികൾ. നാഷണൽ ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് വ്യാഴാഴ്ച നടത്തിയ സർവേയിൽ ആണ് ഇത് വെളിപ്പെടുന്നത്. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത് .
57 എംപിമാരിൽ 23 പേർ ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാണ്.12 ശതമാനം പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. 12 പേർ (21 ശതമാനം)കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് സർവ്വേ പറയുന്നു.
ബി.ജെ.പിയുടെ 22 എം.പിമാരിൽ ഒമ്പത് പേരും കോൺഗ്രസിന്റെ ഒമ്പത് എം.പിമാരിൽ നാല് പേരും ടി.ആർ.എസിന്റെയും ആർ.ജെ.ഡിയുടെയും രണ്ട് എം.പിമാർ വീതവും വൈ.എസ്.ആർ.കോൺഗ്രസ് , ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ., സമാജ് വാദി പാർട്ടി, എസ്.എച്ച്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ എം.പിയും ഒരു സ്വതന്ത്ര അംഗവും ക്രിമിനൽ കുറ്റവാളികളാണ്.