സായുധ സേനയിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ബീഹാറിൽ മാത്രം 138 എഫ്‌ഐആറുകൾ ഫയൽ ചെയ്തു, 716 പേർ അറസ്റ്റിലായി. എഡിജിപി സഞ്ജയ് സിംഗ് അറിയിച്ചതാണിത് .
രാജസ്ഥാനിലുടനീളം അക്രമാസക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാൻ സർക്കാർ ശനിയാഴ്ച കോട്ട ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്.