Categories
kerala

ലൈംഗികത്തൊഴിൽ നിയമവിധേയമെന്ന് സുപ്രീം കോടതി: സുപ്രധാന നിർദേശങ്ങൾ

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ലൈംഗികത്തൊളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്ന് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശം. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. തൊഴിൽ എന്തുതന്നെയായാലും രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മാന്യമായ ജീവിതത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

thepoliticaleditor

ലൈംഗികത്തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് ലൈംഗീക തെഴിലിൽ ഏർപ്പെടുന്നതെന്നും വ്യക്തമായാൽ ക്രിമിനൽ നടപടിയെടുക്കരുത്.

ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ വേശ്യാലയങ്ങളിലെ റെയ്ഡുകളിൽ ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു.
അതേ സമയം വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലൈംഗികത്തൊഴിലാളിയായതിന്റെ പേരിൽ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ല. മര്യാദയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണ്. കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ, പ്രായപൂർത്തിയാകാത്ത ഒരാൾ വേശ്യാലയത്തിലോ ലൈംഗികത്തൊഴിലാളികളുടെ കൂടെ താമസിക്കുന്നതായോ കണ്ടെത്തിയാൽ കുട്ടി കടത്തപ്പെട്ടതാണെന്ന് അനുമാനിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പരാതി നൽകുന്ന ലൈംഗികത്തൊഴിലാളികളോട് വിവേചനം കാണിക്കരുതെന്നും പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യമാണെങ്കിൽ അതിന്റേതായ ഗൗരവം കാണിക്കണമെന്നും പോലീസിനോട് കോടതി നിർദേശിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗികത്തൊഴിലാളികൾക്ക് ഉടനടി മെഡിക്കോ-ലീഗൽ കെയർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകണം.

“ലൈംഗിക തൊഴിലാളികളോടുള്ള പോലീസിന്റെ മനോഭാവം പലപ്പോഴും ക്രൂരവും അക്രമാസക്തവുമാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” കോടതി പറഞ്ഞു,

ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുമ്പോഴും റെയ്ഡ് ചെയ്യുമ്പോഴും രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഇരകളോ പ്രതികളോ ആയ ലൈംഗികത്തൊഴിലാളികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ മാധ്യമങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്നും ഐഡന്റിറ്റികൾ വെളിപ്പെടുത്തുന്ന ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നത് ലൈംഗികത്തൊഴിലാളികൾ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തെളിവായി പോലീസ് വ്യാഖ്യാനിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.

രക്ഷപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന ലൈംഗികത്തൊഴിലാളികളെ രണ്ടോ മൂന്നോ വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് കറക്ഷണൽ ഹോമുകളിലേക്ക് അയക്കണമെന്നും കോടതി നിർദ്ദേശിച്ചു.എന്നാൽ, ലൈംഗികത്തൊഴിലാളികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കറക്ഷണൽ ഹോമുകളിൽ താമസിപ്പിക്കാൻ പാടില്ലായെന്നും ബെഞ്ച് വ്യക്തമാക്കി.

അടുത്ത വാദം കേൾക്കുന്ന ജൂലൈ 27 ന് ഈ ശുപാർശകളോട് കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: Sexwork is legal says Supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick