Categories
latest news

നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണു…നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരെപ്പറ്റി വിവരമില്ല

നാല് ഇന്ത്യക്കാരുള്‍പ്പെടെ ഇരുപത്തിരണ്ട് യാത്രക്കാരുമായി നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണിത്. പ്രഭാകർ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.

വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം

നേപ്പാൾ നഗരമായ പൊഖാരയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപ്രത്യക്ഷമായത്. മുസ്താംഗിലെ കോവാംഗ് എന്ന സ്ഥലത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തേയ്ക്ക് സെെന്യം നീങ്ങുന്നുവെന്ന് സെെനിക വക്താവ് പറഞ്ഞു.

thepoliticaleditor

മുസ്താംഗ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ വിമാനം എത്തിയിരുന്നു. തുടർന്ന് വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ പറഞ്ഞിരുന്നു.

Spread the love
English Summary: plane crash in nepal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick