Categories
latest news

നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് കർണാടക സർക്കാർ പാസാക്കി : ഇനി കടുത്ത ശിക്ഷ….

കര്‍ണാടകയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭാ അനുമതി നൽകി. മതം മാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു.

പുതിയ നിയമപ്രകാരം, നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

thepoliticaleditor

ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ബിജെപിക്ക്‌ ഒരംഗത്തിന്‍റെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ആക്കി പാസാക്കാന്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെ പാസാക്കിയത്.

2021ൽ കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ പാസാക്കിയിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ബിൽ ഓർഡിനൻസാക്കി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.

അതേസമയം ഓർഡിനൻസ് പുറപ്പെടുവിച്ച് നിയമം പാസാക്കാൻ തിടുക്കമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ വികസന പദ്ധതികൾ നടപ്പാക്കുന്നതിലോ ഒക്കെയാണ് ഓർഡിനൻസ് അവതരിപ്പിക്കേണ്ടതെന്ന് പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ വിമർശിച്ചു.

Spread the love
English Summary: Karnataka government gives effect to anti-conversion bill through ordinance

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick