Categories
latest news

ആസ്സാമില്‍ കനത്ത പ്രളയം…റെയില്‍വേസ്റ്റേഷനും ട്രെയിനും ഒലിച്ചുപോയി…(അമ്പരപ്പിക്കുന്ന വീഡിയോ ദൃശ്യം )

വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സാമില്‍ കനത്ത മഴയില്‍ പ്രളയക്കെടുതി രൂക്ഷമായി. പ്രളയത്തില്‍ ദിമാ ഹസാവോയിലെ ന്യൂ ഹാഫ്‌ലോങ്‌ റെയില്‍വേ സ്‌റ്റേഷന്‍ അപ്പാടെ ഒലിച്ചു പോയതിന്റെ ദൃശ്യം ഞെട്ടിക്കുന്നതായി.

സ്റ്റേഷനിലെത്തിയ യാത്രാട്രെയിന്‍ ട്രാക്കില്‍ നിന്നും വെള്ളത്തിലേക്ക്‌ മറിഞ്ഞു വീണ്‌ പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.

thepoliticaleditor

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പാസഞ്ചർ ട്രെയിൻ മലനിരകളിലൂടെ ഒഴുകി വരുന്ന വെള്ളത്തിന്റെയും ചെളിയുടെയും ശക്തമായ ഒഴുക്കിലൂടെ ട്രാക്കിൽ നിന്ന് ഒഴുകി പോകുന്നത് ദൃശ്യത്തിൽ കാണാം.

അസമിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വലിയ ഉരുൾപൊട്ടലും വെള്ളക്കെട്ടും പലയിടത്തും ഉണ്ടായി, മലയോര മേഖലയിലെ റെയിൽവേ ട്രാക്കിനും പാലങ്ങൾക്കും റോഡ് , ആശയവിനിമയ സംവിധാനം എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഏകദേശം നാലു ലക്ഷത്തിൽ അധികം പേർ ദുരിത ബാധിതരാണ്. 26 ജില്ലകളിലെ 1,089 ഗ്രാമങ്ങളിലായി 1,900 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നിട്ടുണ്ട്. 39,558-ലധികം ആളുകൾ 89 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.

Spread the love
English Summary: Flood Wreaks Havoc in Assam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick