Categories
kerala

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസെടുത്തു.
ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആ‍ർ ഇട്ടിരിക്കുന്നത്.

thepoliticaleditor

ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ധാനം നൽകിയത് പ്രകാരം ആദ്യ ഘട്ടത്തിൽ 10000 രൂപയും പിന്നീട് പലപ്പോഴായി 43,30,587 രൂപയും ബാങ്ക് വഴി കൈമാറിയെന്ന് പരാതിക്കാരന്‍ പറയുന്നു.

മൂവാറ്റുപുഴയില്‍ തുടങ്ങിയ ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തി വച്ചു. ഇതോടെ ബിസിനസ് തകരുകയും വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാതെ കോപ്പി നല്‍കുകയും പിന്നീടു നല്‍കാമെന്നു വാഗ്ദാനം നല്‍കിയെങ്കിലും ചെയ്തില്ല.

ഇതിനിടെ ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങള്‍ പറഞ്ഞാണ് വന്‍ തുക കൈവശപ്പെടുത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു.

മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അതേ സമയം ഫ്രാഞ്ചൈസിയില്‍ പുറത്തുനിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നെന്നും പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്‍റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ വെളിപ്പെടുത്തി.

പരാതിയില്‍ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

Spread the love
English Summary: cheating case against dharmajan bolgatty

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick