Categories
kerala

ബിജെപിയുടെ വടക്കേ ഇന്ത്യൻ തന്ത്രങ്ങളിൽ വീഴുമോ കേരളവും???

ബിജെപിയും സംഘപരിവാറും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രത്തിൽ മതേതര കേരളവും വീഴുകയാണോ?സംശയം ഉളവാക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്.

കേരളം പോലൊരു സംസ്ഥാനത്ത് നിന്ന്, ‘മുസ്ലീംകൾ വന്ധ്യകരണത്തിനുള്ള മരുന്ന് പാനീയത്തിൽ കലക്കികൊടുക്കുന്നു’എന്ന് പറയാൻ എവിടെ നിന്ന് പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിന് ധൈര്യം വന്നു? മുസ്ലിമിന്റെ കടയിലേക്ക് ഒരു രൂപ പോലും നൽകരുത്’ എന്ന് പറയാൻ പി സി ജോർജിനെ പ്രേരിപ്പിച്ചതെന്താണ്? ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അറിയാതെയാണോ പിസി ജോർജിൽ നിന്ന് അങ്ങനൊരു പരാമർശം? വെറുതെയൊരു വർഗീയ പരാമർശം നടത്തിപ്പോവുക എന്നതായിരുന്നോ പി സി ജോർജിന്റെ ഉദ്ദേശം? രാജ്യത്ത് ഇന്ന് നടക്കുന്ന ‘പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ’ രീതി പരിശോധിച്ചാൽ അങ്ങനെ കരുതാനാകില്ല.

thepoliticaleditor

‘പൊളിറ്റിക്കൽ അജണ്ട സെറ്റിങ്’- ഇന്ന കാര്യങ്ങൾ മാത്രമേ ജനങ്ങൾ കാണാനും അറിയാനും പാടുള്ളൂ എന്ന രാഷ്ട്രീയ തന്ത്രത്തിന്റെ പേര്. ഉത്തരേന്ത്യയിൽ ബിജെപി സർക്കാർ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന തന്ത്രമാണ് ഇത്. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും, പെട്രോൾ വിലയും അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ ഇന്ത്യ ചർച്ച ചെയ്തത് ഹിജാബ് പോലെ, ഹലാൽ പോലെ ജന വികാരം ഉയർത്തുന്ന ടോപ്പിക്കുകൾ മാത്രം!! അതേ പാടുള്ളൂവെന്ന് കൃത്യമായ കരുനീക്കങ്ങൾ പിന്നാമ്പുറത്ത് നടക്കുന്നുണ്ടായിരുന്നു. രാജ്യം നിലനിൽപ്പിനെ ബാധിക്കുന്ന പ്രതിസന്ധികൾ നേരിടുമ്പോൾ വർഗീയതയെ മുന്നിൽ നിർത്തി, ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് ബിജെപി ഗവൺമെന്റ് പയറ്റി തെളിഞ്ഞ ഒരു തന്ത്രമാണ്.

അല്പമെങ്കിലും അതിൽ മാറി നിന്ന് ചിന്തിക്കാൻ കഴിഞ്ഞത് കേരളത്തിന് മാത്രമാണ്. പെട്രോൾ വില വർധനവും പണപ്പെരുപ്പവും അല്പമെങ്കിലും ചർച്ചയായത് ഇവിടെയാണ്‌.
എന്നാൽ ശ്രദ്ധ തിരിക്കുന്ന വർഗീയ ധ്രുവീകരണ ‘ഉണ്ടകൾ’ വരുംദിവസങ്ങളിൽ കേരളത്തിന്റെയും നെഞ്ച് പിളർക്കുമോ എന്നാണ് സംശയം. പി സി ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വർഗീയ പരാമർശങ്ങൾ അർഹിക്കുന്നതിലുമപ്പുറം പ്രാധാന്യവും മാധ്യമ ശ്രദ്ധയും നേടുന്നുണ്ടോ എന്ന ചോദ്യത്തിലാണ് ഈ സംശയം ശക്തമാകുന്നത്.
രാജ്യം വിലക്കയറ്റം പോലുള്ള പ്രതിസന്ധിയിൽ വലയുമ്പോൾ പി സി ജോർജിനെ പോലെയുള്ള നേതാവിന്റെ പ്രസ്താവനകളും കേന്ദ്ര മന്ത്രിയുടേതടക്കമുള്ള പിന്തുണയും സംശയത്തിന്റെ ബലം കൂട്ടുകയാണ്. കേരളത്തിന്റെ ശ്രദ്ധയും തിരിച്ചു വിടാനാണോ ശ്രമം?

‘നാക്കിന് എല്ലില്ലാത്ത’ രാഷ്ട്രീയ നേതാവ് എന്ന ഖ്യാതി നിരന്തര മാധ്യമ ചർച്ചകളിലൂടെ ഇതിനോടകം പി.സി ജോർജ് നേടിയെടുത്തിട്ടുണ്ട്. വിവാദങ്ങൾ വീണുകിട്ടുമെന്ന പ്രതീക്ഷയിൽ മാധ്യങ്ങളും നിരന്തരം പിന്തുടരുന്ന വ്യക്തിയാണ് പി.സി. ഈ പ്രതിഛായ
പി സി ജോർജിനെ പോലൊരാളെ മുന്നിൽ നിർത്തി ബിജെപി ഉപയോഗിക്കുകയാണെന്ന് കരുതേണ്ടി വരും.

വർഗീയ പരാമർശങ്ങൾ കൊണ്ട് ഹിന്ദു ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് പി.സി യുടെ ശ്രമമെന്ന് വ്യക്തമായി. കൂട്ടിന് വളരെ കുറഞ്ഞ ഒരു പറ്റവുമുണ്ട്…

ചെയ്യാനാവുക അർഹിക്കുന്ന എല്ലാ അവജ്ഞയോടും തള്ളുക എന്നതാണ്… നവോത്ഥാന കേരളത്തിൽ പി സി ജോർജിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനകൾക്കും പരാമർശങ്ങൾക്കും
മാധ്യമങ്ങളും ജനങ്ങളും അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ലയെന്നതാണ്.
കേവല റേറ്റിങ്ങിന് വേണ്ടി എല്ലാ മാധ്യമ ചർച്ചകളിലും ഇടം കൊടുക്കേണ്ടയെന്നതാണ്.
കൊടുത്താൽ, നടപ്പിലാകുന്നത് ആദ്യം സൂചിപ്പിച്ച സംഘപരിവാർ കുതന്ത്രമായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ നമ്മുടെയും ശ്രദ്ധ ചിതറിപ്പോകും. ചർച്ച ചെയ്യപ്പെടേണ്ട പലതിലും നമുക്ക് വീഴ്ച പറ്റും. ചർച്ച ചെയ്യപ്പെടേണ്ടത് പലതും നമ്മൾ വിട്ടുപോകും. രാജ്യം തോറ്റുപോകും…

Spread the love
English Summary: bjp and sangh parivar trying to implementing the agenda through PC george?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick