Categories
latest news

കോവിഡ് വ്യാപനം രൂക്ഷം : ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വര്‍ഷം നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് 2023 ലേക്ക് മാറ്റി വെച്ചതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു.

ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.
അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഒരു മാസമായി ലോക്ക്ഡൗണിലാണ്. ബെയ്ജിങിലും കടുത്ത നിയന്ത്രണം തുടരുകയാണ്

thepoliticaleditor

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ വിന്റർ ഒളിംപിക്സ് സംഘടിപ്പിച്ചിരുന്നു.
എന്നാൽ കോവിഡ് അനിയന്ത്രിതമായ സാഹചര്യത്തിൽ ചൈനയിൽ തുടർന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവെക്കുകയായിരുന്നു.

പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ചൈനയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമേ ഇന്ത്യ പങ്കെടുക്കുന്നതിനെ പറ്റി തീരുമാനമെടുക്കുകയുള്ളൂ എന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നേരത്തേ അറിയിച്ചിരുന്നു.

Spread the love
English Summary: asian games postponed due to covid rise in china

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick