Categories
latest news

പുതിയ ഇംഗ്ലീഷ്‌ വാക്കുമായി ശശി തരൂര്‍…രാഷ്ട്രീയമായ അര്‍ഥങ്ങളുള്ള വാക്ക്‌…

ആളുകളെ ഒരേസമയം ഉച്ചാരണം കൊണ്ട്‌ വട്ടം ചുറ്റിക്കുകയും ഒപ്പം ഭാഷാസ്‌നേഹികള്‍ക്ക്‌ കൗതുകം നിറയ്‌ക്കുകയും ചെയ്യുന്ന ലോക പൗരനാണ്‌ ശശി തരൂര്‍. അദ്ദേഹം തന്റെ ട്വീറ്റുകളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്‌ മുമ്പ്‌ പലപ്പൊഴും. ഇപ്പോഴിതാ പുതിയൊരു ഇംഗ്ലീഷ്‌ വാക്കുമായി എത്തിയിരിക്കുന്നു തരൂര്‍. Quockerwodger( ‘ക്വോക്കർവോഡ്ജർ’.) എന്നതാണ് ആ വാക്ക്. 1860-ല്‍ ഉപയോഗത്തിലുണ്ടായിരുന്ന വാക്കാണത്രേ ഇത്‌.

ശശി തരൂർ ഈ വാക്കിന്റെ ചിത്രവും അതിന്റെ അർത്ഥവും ട്വീറ്റ് ചെയ്തു– “ഞങ്ങളുടെ രാഷ്ട്രീയ പദാവലിക്ക് ഉപയോഗപ്രദമായ ഒരു കൂട്ടിച്ചേർക്കൽ!? #Quockerwodger”.!!

thepoliticaleditor

തടിപ്പാവ എന്നാണ്‌ ഇതിന്റെ ഒരു അര്‍ഥം. എന്നാല്‍ ഈ പദത്തിന്‌ മറ്റൊരു രാഷ്ട്രീയ അര്‍ഥം കൂടി ഉണ്ടെന്ന്‌ ശശി തരൂര്‍ കണ്ടുപിടിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ സ്വന്തം ജനങ്ങളെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനു പകരം മൂന്നാം കക്ഷിയുടെ സ്വാധീനത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആള്‍ എന്നാണ്‌ ഈ വാക്കിന്റെ ശൈലീപരമായ അര്‍ഥം. ഇത്തരം വ്യക്തികള്‍ക്ക്‌ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ക്ഷാമമില്ല എന്നതിനാല്‍ തരൂര്‍ പ്രചരിപ്പിച്ചിരിക്കുന്ന പുതിയ വാക്ക്‌ ധാരാളം ഉപയോഗിക്കപ്പെടുമെന്ന്‌ തീര്‍ച്ചയാണ്‌.

‘ഹിപ്പോപൊട്ടോമോൺസ്‌ട്രോസെസ്‌ക്വിപെഡലിയോഫോബിയ’ എന്ന വാക്കുമായി മുൻപ് തരൂർ വന്നപ്പോൾ അത് വൈറലായി. അതിനർത്ഥം നീണ്ട വാക്കുകളോടുള്ള ഭയം എന്നാണ്. പിന്നീട് ‘ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന വാക്ക് തരൂർ പരിചയപ്പെടുത്തി. എന്തെങ്കിലും വിലയില്ലാത്തതായി കണക്കാക്കുന്ന പ്രവൃത്തി അല്ലെങ്കിൽ ശീലം എന്നാണ് ഇതിന്റെ അർഥം.

Spread the love
English Summary: A NEWENGLISH WORD BY SASHI THAROOR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick