Categories
world

പരിശീലനത്തിനിടെ ആകാശത്ത് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ദക്ഷിണ കൊറിയൻ വ്യോമസേനയുടെ രണ്ട് ട്രെയിനർ വിമാനങ്ങൾ പരിശീലനത്തിനിടെ ആകാശത്ത് കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റതായും പറയുന്നു. കൂട്ടിയിടി ദക്ഷിണകൊറിയന്‍ വ്യോമസേന സ്ഥിരീകരിച്ചു.

മൂന്ന് പൈലറ്റുമാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് Yonhap വാർത്താ ഏജൻസി അറിയിച്ചു.

thepoliticaleditor

30ലധികം അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും അപകടസ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഹെലികോപ്റ്ററുകളും 20 വാഹനങ്ങളും ഉൾപ്പെടെ ഡസൻ കണക്കിന് അടിയന്തര പ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.

രണ്ട് കെടി-1 ട്രെയിനർ വിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് തെക്കുകിഴക്കൻ നഗരമായ സച്ചിയോൺ പർവതത്തിലാണ് തകർന്നു വീണത്. രണ്ട് സീറ്റുകളുള്ള വിമാനമാണ്.കെടി-വൺ.

Spread the love
English Summary: 2 South Korean Air Force Planes Collide; 3 Killed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick