Categories
kerala

കേരള ബജറ്റ്‌: വിലക്കയറ്റം തടയാന്‍ 2000 കോടി

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ നോളജ്‌ ഇക്കോണമിക്കും സര്‍വ്വകാലാശാലകളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനും വലിയ ഊന്നല്‍ നല്‍കുന്നു. കടലാസിലല്ലാതെ അവതരിപ്പിച്ച ആദ്യ ബജറ്റ്‌ എന്ന പ്രത്യേകത ഈ ബജററവതരണത്തില്‍ ഉണ്ട്‌. ടാബ്ലറ്റിലാണ്‌ ധനമന്ത്രി ബജറ്റ്‌ വായിച്ചത്‌. ഇതിനെ സ്‌പീക്കര്‍ അഭിനന്ദിക്കുന്നതും കണ്ടു.

നെല്ലിന്റെ താങ്ങുവില 28.25 രൂപയായി വര്‍ധിപ്പിച്ചു.നാളീകേര വികസനത്തിനും തുക വകയിരുത്തി. വിവിധ പഴവര്‍ഗങ്ങള്‍ ഉല്‍പാദനത്തിന്‌ സഹായം നല്‍കാന്‍ തുക വകയിരുത്തി.

thepoliticaleditor

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം നിര്‍ദ്ദേശിക്കുന്നു. സര്‍വ്വകലാശാലകള്‍ക്ക്‌ കിഫ്‌ബി വഴി 200 കോടി രൂപ നല്‍കും. സംസ്ഥാനത്ത്‌ കോളേജുകളില്‍ സ്‌കില്‍ കോഴ്‌സുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സഹായം. മാത്രമല്ല ഉല്‍പാദനകേന്ദ്രങ്ങള്‍ ഇവിടങ്ങളില്‍ തുടങ്ങാന്‍ സഹായം നല്‍കും. മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനായി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്ത്‌ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും.

നാല്‌ ഐ.ടി. ഇടനാഴികള്‍ ആരംഭിക്കും. കൊല്ലത്തും കണ്ണൂരിലും പുതിയ ഐ.ടി.പാര്‍ക്ക്‌ ആരംഭിക്കും. 5ജി വിപ്ലവത്തിന്‌ നേതൃത്വം നല്‍കും. ഐ.ടി. സ്‌കില്‍ ട്രെയിനിങില്‍ ഇപ്പോള്‍ പരിമിതികള്‍ ഉള്ളതിനാല്‍ ഇതിനായി പരിശീലനപദ്ധതി ആരംഭിക്കും. 5000 പേര്‍ക്ക്‌ ഈ വര്‍ഷം ഇന്റേണ്‍ഷിപ്പിന്‌ ധനസഹായം നല്‍കും.
വര്‍ക്ക്‌ നിയര്‍ ഹോം പദ്ധതി നടപ്പാക്കും. ഇതിന്‌ 50 കോടി രൂപ നീക്കിവെക്കും.

നാല്‌ സയന്‍സ്‌ പാര്‍ക്കുകള്‍ സ്ഥാപിക്കും. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിനടുത്തായിരിക്കം ഇത്‌.

കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സംരംഭങ്ങള്‍ക്കായി വലിയ പ്രോല്‍സാഹനവും ധനസഹായവും നല്‍കും. മൂല്യവര്‍ധിത കാര്‍ഷികമിഷന്‍ രൂപീകരിക്കും. ഇതിന്‌ 5 കോടി രൂപ നീക്കിവെക്കുന്നു.
മരച്ചീനിയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനായി രണ്ട്‌ കോടി രൂപ നല്‍കും.

പത്ത്‌ മിനി ഫുഡ്‌ പാര്‍ക്കുകള്‌ ആരംഭിക്കും. ഇതിന്‌ പത്ത്‌ കോടി അനുവദിക്കുന്നു.
മൂല്യവര്‍ധിത ഉല്‍പന്ന വിപണനത്തിന്‌ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. ഇതിന്‌ നൂറ്‌ കോടി നല്‍കും.

റബ്ബര്‍ കൃഷിക്കായി 500 കോടി രൂപ നീക്കിവെച്ചു. റബ്ബറൈസ്‌ഡ്‌ റോഡുകള്‍ പ്രോല്‍സാഹിപ്പിക്കാനായി 50 കോടി രൂപ ഈ വര്‍ഷം നല്‍കും.

പ്രവാസികള്‍ക്ക്‌ തൊഴില്‍ നല്‍കാനായി തൊഴില്‍ സേനകള്‍ രൂപീകരിക്കും. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കും.
ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്‌ക്കാനായി 2050-ഓടെ രാജ്യത്തിന്‌ മാതൃകയായി മാറുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും.
സോളാര്‍ വൈദ്യുതി വീടുകളില്‍ ഉല്‍പാദിപ്പിക്കാനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ കഴിയുന്ന പദ്ധതി നടപ്പാക്കും. ഇതിനായി ഈ വര്‍ഷം 5 കോടി രൂപ നല്‍കും.
കായലുകളുടെ ശുചീകരണത്തിനായി തുക വകയിരുത്തി. ഡാമുകളിലെ മണല്‍ നീക്കാന്‍ യന്ത്രം വാങ്ങാന്‍ തുക വകയിരുത്തി.
ജലാശയങ്ങളിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ സാഗരം പദ്ധതി പ്രഖ്യാപിക്കുന്നു. ഇതിന്‌ പത്ത്‌ കോടി രൂപ.

സില്‍വര്‍ ലൈന്‍ പാതയ്‌ക്ക്‌ രണ്ടായിരം കോടി.
തോന്നയ്‌ക്കല്‍ വൈലോപ്പിള്ളി ഭവന്‌ 50 കോടി.
പി.കൃഷ്‌ണപിള്ള സ്‌മാരകത്തിന്‌ രണ്ടു കോടി
ചെറുശ്ശേരി സ്‌മാരകത്ത്‌ രണ്ട്‌ കോടി.
ആര്‍.സി.സി.യെ സംസ്ഥാന കാന്‍സര്‍ സെന്ററായി വികസിപ്പിക്കും
വ്യവസായ നയത്തില്‍ മാറ്റം വരുത്തി സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കും.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ 115 കിടക്കകളുള്ള വര്‍ക്കിങ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ നിര്‍മ്മിക്കും.

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്‌ 345 കോടി രൂപ നല്‍കും.
അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 100 കോടി രൂപ വകയിരുത്തി.
കൈത്തറി മേഖലയ്‌ക്ക്‌ 40 കോടി രൂപ വകയിരുത്തി.
ഉക്രെയിനില്‍ നിന്നും പഠനം മുടങ്ങിപ്പോയവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനുമുള്‍പ്പെടെ പത്ത്‌ കോടി രൂപ വകയിരുത്തി.
ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കും.
വന്യമൃഗ ആക്രമണം തടയാന്‍ 25 കോടി വകയിരുത്തി.
പാലക്കാട്‌ ഗവ.മെഡിക്കല്‍ കോളേജ്‌ കെട്ടിം പണിയാന്‍ 75 കോടി രൂപ നല്‍കുന്നു.
പ്രീ, പോസ്‌റ്റ്‌ മെട്രിക്ക്‌ ഹോസ്‌റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സ്‌ വര്‍ധിപ്പിച്ചു. അയ്യങ്കാളി സ്‌പോര്‍ട്‌ മെട്രിക്‌ ഹോസ്‌റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സും വര്‍ധിപ്പിച്ചു.

Spread the love
English Summary: kerala budget updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick