Categories
latest news

എന്തുകൊണ്ടാണ്‌ ഉക്രെയിനിലേക്ക്‌ ബൈഡന്‍ സൈന്യത്തെ അയക്കില്ലെന്ന്‌ പറയുന്നത്‌…

ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുകയാണെന്ന്‌ റഷ്യ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിക്കുകയും ചില ട്രൂപ്പുകളെ മാറ്റുന്നു എന്ന്‌ പറയുകയും ചെയ്‌തത്‌ വിശ്വസിക്കാന്‍ പറ്റില്ലെന്നും ഏതു നിമിഷവും ഉക്രെയിനിലേക്ക്‌ റഷ്യന്‍ സേന കടക്കുമെന്നും അമേരിക്കന്‍ പ്രസിഡണ്ട്‌ ജോ ബൈഡന്‍ ആവര്‍ത്തിച്ചത്‌ തന്നെയാണ്‌ ഒടുവില്‍ സത്യമായത്‌. റഷ്യ ലോകത്തെ അല്‍പം കബളിപ്പിക്കുകയായിരുന്നു, അവര്‍ക്ക്‌ അന്താരാഷ്ട്ര തന്ത്രങ്ങള്‍ മെനെയാന്‍ അല്‍പം സൗകര്യത്തിനും പിന്നെ ലോകത്തിന്റെ വിമര്‍ശനം തണുപ്പിക്കുന്നതിനും.

റഷ്യ ആക്രമിച്ചാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന്‌ ഊണിലും ഉറക്കത്തിലും ആവര്‍ത്തിച്ച യു.എസ്‌. പ്രസിഡണ്ട്‌ പക്ഷേ റഷ്യന്‍ സൈന്യം ഉക്രെയിനില്‍ കടന്നിട്ടും എന്തു കൊണ്ട്‌ സ്വന്തം സൈന്യത്തെ അയച്ച്‌ ഉക്രേനിയന്‍ സൈനയെ സഹായിക്കുന്നില്ല എന്ന ചോദ്യമാണ്‌ ഇപ്പോള്‍ ലോകത്ത്‌ ഏറ്റവും കൂടുതലായി ഉയരുന്നത്‌. സൈന്യത്തെ അയക്കില്ല എന്ന്‌ ബൈഡന്‍ ഇന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തുകൊണ്ടാവും ഇത്‌…

thepoliticaleditor

ഇത്‌ പറയാന്‍ കാരണം അമേരിക്കയുടെ മുന്‍ കാല ചരിത്രം ഇങ്ങനെയല്ല എന്നതിനാലാണ്‌. താല്‍പര്യമുള്ള മറ്റ്‌ രാജ്യങ്ങളില്‍ സൈനികമായി ഇടപെട്ട ചരിത്രമാണ്‌ അമേരിക്കയുടെത്‌. ജോര്‍ജ്ജ്‌ ബുഷ്‌ മുതല്‍ ബറാക്‌ ഒബാമ വരെ ഇത്‌ ചെയ്‌തിട്ടുണ്ട്‌. 1990-ൽ ജോർജ്ജ് എച്ച്‌ഡബ്ല്യു ബുഷ്, ഇറാഖിനെ കുവൈറ്റിൽ നിന്ന് പുറത്താക്കാൻ സേനയെ അയച്ചു. 1995-ൽ യുഗോസ്ലാവിയയുടെ തകർച്ചയിൽ നിന്ന് ഉയർന്നുവന്ന യുദ്ധത്തിൽ ബിൽ ക്ലിന്റൺ സൈനികമായി ഇടപെട്ടു. 2011-ൽ ബരാക് ഒബാമ ലിബിയൻ ആഭ്യന്തരയുദ്ധത്തിലും ഇതുതന്നെ ചെയ്തു. അഫ്‌ഗാനിസ്ഥാനിലും അമേരിക്ക സൈനികമായി ഇടപെട്ടു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട്‌ ഇല്ല…?

നിഗമനങ്ങളില്‍ പ്രധാനപ്പെട്ട ചിലത്‌ ഇവയാണ്‌:

  1. ജോ ബൈഡന്‍ ഇത്തരം സൈനിക ഇടപെടലിനോട്‌ നയതന്ത്രപരമായി വിയോജിപ്പുള്ള വ്യക്തിയാണ്‌. അഫ്‌ഗാനിസ്ഥാനില്‍ നിന്നും ധൃതിയില്‍ സൈന്യത്തെ പിന്‍വലിച്ചതിന്റെ പേരില്‍ െൈബഡന്‍ വലിയ വിമര്‍ശനം കേള്‍ക്കുന്നുണ്ട്‌. ലിബിയയില്‍ ഒബാമ ഇടപെട്ടതിനെ ബൈഡന്‍ വിമര്‍ശിച്ചിട്ടുണ്ട്‌.
  2. റഷ്യയുടെ പക്കലുള്ള വന്‍ ആണവായുധ ശേഖരം. റഷ്യ ഇത്‌ പ്രയോഗിക്കുന്ന സാഹചര്യം വന്നാല്‍ അത്‌ വലിയൊരു ലോകയുദ്ധത്തിലേക്ക്‌ തള്ളിവിട്ടേക്കാം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം … അമേരിക്കയ്‌ക്ക്‌ അത്‌ നഷ്ടമാണ്‌. അമേരിക്കയ്‌ക്കെതിരായ സഖ്യത്തില്‍ റഷ്യയ്‌ക്കൊപ്പം ചൈനയും ചേരുമെന്നുറപ്പാണ്‌.
  3. ഉക്രെയിനില്‍ അമേരിക്കയുടെ ദേശീയ താല്‍പര്യങ്ങള്‍ കുറവാണ്‌. ഒന്നാമതായി, ഉക്രെയ്ൻ അമേരിക്കയുടെ അയൽപക്കത്തിലല്ല. ഉക്രെയ്ൻ യുഎസ് അതിർത്തിയിലല്ല സ്ഥിതി ചെയ്യുന്നത്. യുഎസ് സൈനിക താവളവും ഇവിടെയില്ല. ഉക്രെയിനില്‍ തന്ത്രപ്രധാനമായ എണ്ണ ശേഖരം ഇല്ല, മാത്രമല്ല ഉക്രെയ്ൻ ഒരു പ്രധാന വ്യാപാര പങ്കാളിയുമല്ല.
    4 . റഷ്യയുടെ സൈനികബലം ലോകത്തു തന്നെ മികച്ചതാണ്‌. അമേരിക്കയോട്‌ കിടപിടിക്കാവുന്ന സേനാബലവും സന്നാഹവും റഷ്യയ്‌ക്ക്‌ ഉണ്ട്‌. അതിനാല്‍ അമേരിക്ക ഒന്നുമാലോചിക്കാതെ ഉക്രെയിനിനു വേണ്ടി നേരിട്ട്‌ സൈനികമായി എടുത്തു ചാടില്ല. അഫ്‌ഗാനിലെ ഇടപെടല്‍ പോലും അമേരിക്കയ്‌ക്ക്‌ നഷ്ടമാണുണ്ടാക്കിയത്‌ എന്ന വിമര്‍ശനം ശക്തമാണ്‌ ഇപ്പോഴും അമേരിക്കക്കാര്‍ക്കിടയില്‍.
Spread the love
English Summary: why us refuse to sent forces to ukraine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick