Categories
economy

എണ്ണവില ബാരലിന് 100 ഡോളറായി ഉയർന്നു

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കിഴക്കൻ ഉക്രെയ്നിൽ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ഏഴ് വർഷത്തിനിടെ ആദ്യമായി എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിച്ചു.

ഓഹരിവിപണിയിലും യുദ്ധത്തിന്റെ ആഘാതം പ്രതിഫലിച്ചു തുടങ്ങി. ഏഷ്യൻ ഓഹരി വിപണികളിൽ 2 മുതൽ 3 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. പിരിമുറുക്കം രൂക്ഷമായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണികൾ തകർച്ചയിലാണ്.
നിക്ഷേപകർ സുരക്ഷിതമായ സ്വത്തുക്കളിലേക്കു നിക്ഷേപം മാറ്റുകയാണ് എന്നാണ് സൂചന. യുഎസ് ഡോളറും ജാപ്പനീസ് യെൻ-ഉം ശക്തിപ്പെടുമ്പോൾ സ്വർണ വില ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.

thepoliticaleditor
Spread the love
English Summary: OIL PRIZE SURGE AFTER PUTINS MILITARY ACTION DECLARATION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick