Categories
latest news

ക്ലബ് ഹൗസിലെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ എന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത് ;ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരെ ഓൺലൈൻ അതിക്രമങ്ങൾ വർധിക്കുന്നു

Spread the love

സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസില്‍ ഇന്ത്യയിലെ സ്ത്രീകളുടെ പ്രൊഫൈല്‍ വ്യാപകമയി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ യുവതി ബി.ബി.സി യോട് പങ്കുവെച്ച വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്.

ക്ലബ് ഹൗസിലെ ഒരു മുറിയില്‍ പ്രവേശിച്ചപ്പോള്‍ തന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് കാണാനായതെന്ന് യുവതി പറയുന്നു. പരാതിപ്പെട്ടെങ്കിലും രണ്ട് മണിക്കൂറോളം ഈ പ്രക്രിയ തുടര്‍ന്നു. മാസങ്ങളായി തനിക്ക് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നു. പുരുഷന്മാര്‍ നിരന്തരമായി ആപ്പില്‍ ശല്യം ചെയ്യുന്നു.പലയിടങ്ങളില്‍ നിന്നും ലൈംഗീകാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോളിസി റിസര്‍ച്ചറായ 33 കാരി പറയുന്നു.

thepoliticaleditor

കഴിഞ്ഞ നവംബറില്‍ ഈ യുവതിക്ക്‌ അവരുടെ സുഹൃത്തുക്കളില്‍ നിന്നും ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭിച്ചു. അതില്‍ ക്ലബ്ബ്‌ ഹൗസില്‍ തന്റെ അണ്ടര്‍വെയറുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു-യുവതി പറഞ്ഞു. പുരുഷന്‍മാരാണ്‌ ഇത്തരത്തില്‍ വെര്‍ച്വലായി തന്റെ സ്വകാര്യ വസ്‌ത്രങ്ങളും ശരീരഭാഗങ്ങളും ലേലത്തിനെന്നും പറഞ്ഞ്‌ വെച്ചിരിക്കുന്നത്‌-അവര്‍ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അദേഹത്തിന്റെ പാര്‍ട്ടിയെയും വിമര്‍ശിച്ചതിനാല്‍ തങ്ങളെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുകയും ഹിന്ദു ദേശീയ ട്രോളുകളില്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ് എന്ന് യുവതി വെളിപ്പെടുത്തി.

ഇത് ഇവരുടെ മാത്രം സ്ഥിതിയല്ല. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി മുസ്ലീം സ്ത്രീകളെയും കഴിഞ്ഞ 6 മാസങ്ങളായി ‘ഓണ്‍ലൈന്‍ വില്‍പ്പനക്ക്’ വിധേയമാക്കിയിരുന്നു എന്നാണ് കണ്ടെത്തല്‍. യഥാര്‍ത്ഥ വില്പനയല്ല, ഇവരെ മാനസികമായി തളര്‍ത്തുകയെന്നതാണ് ഇത്തരം ഓണ്‍ലൈന്‍ വില്‍പ്പനകളുടെ ഉദ്ദേശം.

ബിജെപിയുടെ കീഴില്‍ ഇത്തരത്തില്‍ സ്ത്രീകളെ വേട്ടയാടുന്നത് കുറച്ച് വര്‍ഷങ്ങളായി അധികരിച്ചിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.

ആരോപണം ബിജെപി നിഷേധിക്കുന്നുവെങ്കിലും ഇത്തരം പ്രവര്‍ത്തികളെ വളരെ വിരളമായെ അപലപിക്കുന്നുള്ളൂ എന്നതും വസ്തുതയാണ്.

സമാന അനുഭവം പങ്കു വെച്ച് ഐടി പ്രൊഫഷണലായ മറ്റൊരു യുവതിയും രംഗത്ത് വന്നിരുന്നു. സാമൂഹ്യ മാധ്യമമായ ഒരു ആപ്പില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ വേട്ടയാടപ്പെടുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് യുവതി പറഞ്ഞു. തന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കപ്പെട്ടതായും ഇവര്‍ പറയുന്നു.

ലേലം നടത്തിയ അക്കൗണ്ടുകള്‍ ക്ലബ് ഹൗസ് സസ്പെന്‍ഡ് ചെയ്തു എന്നാണ് വിശദീകരണം. എന്നാല്‍ ഇവര്‍ മറ്റു അക്കൗണ്ടുകലൂടെ സജീവമായി പ്രവര്‍ത്തി തുടരുന്നു. പരാതി കിട്ടിയ അക്കൗണ്ടുകള്‍ അന്വേഷണത്തിനായി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ക്ലബ് ഹൗസ് വിശദീകരിച്ചു.

വിമര്‍ശകരുടെ വായ മൂടിക്കെട്ടാനുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ അത്യന്താപേക്ഷിതമാണ്.

Spread the love
English Summary: women auction in club house

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick