Categories
latest news

സാനിയ മിർസ കോർട് വിടുന്നു

വിംബിൾഡൺ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സാനിയ മിർസ

Spread the love

ഇന്ത്യകണ്ട ഏക്കാലത്തെയും മികച്ച വനിതാ താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയാനൊരുങ്ങുന്നു.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ആദ്യ തോല്‍വിക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം. 2022 തന്റെ പ്രാഫെഷണല്‍ ജീവിതത്തിലെ അവസാന വര്‍ഷമാണെന്നാണ് താരം അറിയിച്ചത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇതെന്റെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇതെന്റെ അവസാന സീസണ്‍ ആയിരിക്കും. ഈ സീസണ്‍ മുഴുവന്‍ കളിക്കണമെന്നുണ്ട്,പറ്റുമോയെന്നറിയില്ല.മത്സര ശേഷം സാനിയ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ യുക്രൈന്‍ താരം നാദിയ കിചെനോകുമായാണ് താരം മത്സരിക്കുന്നത്.

thepoliticaleditor

ആറാം വയസ്സിൽ ലോൺ ടെന്നീസിൽ തുടങ്ങിയ താരം 2003 മുതലാണ് പ്രൊഫഷണൽ ടെന്നീസ് കളിക്കാൻ ആരംഭിക്കുന്നത്. 1999-ൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയ മത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതിക്ക് സാനിയ അർഹയായി.
ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കുന്ന ഇന്ത്യയിലെ രണ്ടു വനിതാ ടെന്നീസ് താരങ്ങളിൽ ഒരാളാണ് സാനിയ. സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം നേടിയ ഏക ഇന്ത്യൻ താരവും സാനിയയാണ്.കരിയറിൽ ആറു ഗ്രാൻസ്ലാം കിരീടങ്ങളും സാനിയയുടെ പേരിലുണ്ട്.
രാജ്യം, പദ്മഭൂഷൺ , ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

വിവാഹത്തിന് പിന്നാലെ 2016 ൽ ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പാകിസ്താന്‍ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്.

Spread the love
English Summary: saniya mirza announces retirement

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick