Categories
kerala

കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് കോടിയേരി ; പറയുന്നത് പച്ച വര്‍ഗീയതയെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസിലെ ആളുകളെയൊന്നും കോടിയേരി തിരഞ്ഞെടുക്കേണ്ടെന്ന് വി.ഡി സതീശന്‍

Spread the love

.

കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

thepoliticaleditor

കരുണകാരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചിരുന്ന കാലത്ത് കെ പി സി സി യുടെ അധ്യക്ഷതയില്‍ മതേതരത്വം കാണിച്ചിരുന്നെന്നും എന്നാല്‍ അതിപ്പോള്‍ ഇല്ല എന്നും കോടിയേരി ആരോപിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണ് എന്നാണ് രാഹുല്‍ ഗാന്ധി പോലും പറയുന്നത്. ഗുലാം നബി ആസാദ്, കെ.വി തോമസ് തുടങ്ങിയ നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

അതേ സമയം, കോടിയേരി പറയുന്നത് പച്ച വര്‍ഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

അടിസ്ഥാന രഹിതമായ ആരോപണമാണ് കോടിയേരി ഉന്നയിക്കുന്നത്. എല്ലാ വിഭാകക്കാരെയും കേരളത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തില്‍ പെട്ടവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്.

ഇതേ ചോദ്യം സി പി എം സ്വയം ചോദിക്കണം. സി പി എം അഖിലേന്ത്യാ സെക്രട്ടറിമാര്‍, മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ എത്രയുണ്ടെന്ന് പരിശോധിച്ച് വൈദ്യര്‍ സ്വയം ചികിത്സ തുടങ്ങണം.

സി പി എം ആദ്യം മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ഭൂരിപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ്സിന് നേരെ തിരിഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കോണ്‍ഗ്രസിലെ ആളുകളെയൊന്നും കോടിയേരി തിരഞ്ഞെടുക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍, സര്‍വകലാശാലയിലെ രാഷ്രീയവത്കരണം, മെഡിക്കല്‍ സെര്‍വീസിലെ അഴിമതി, ക്രമസമാധാന തകര്‍ച്ച തുടങ്ങിയവയൊന്നും ചര്‍ച്ചയാകാതിരിക്കാനാണ് കോടിയേരിയുടെ ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Spread the love
English Summary: kodiyeri and vd satheesan allegation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick